#ToYouFromMe, HappyMe, InsaneThoughts, LateNightThoughts

Blue is the warmest color !! 

അതേ , നമ്മടെ  വീടിനു  ബ്ലൂ -സ്കൈസ് [Blue Skies]
ന്ന്  പേരു  വെച്ചാലോ ..

” അതിനു  നമ്മളു  വീടു  വെച്ചീല്ലാല്ലോടിയേ “

മ്മ് , വെക്കുമ്പോ  നമ്മക്ക്  ഒരു  മുറിയിലേലും ബ്ലൂ  പെയിന്റ്  ചെയ്യണം.
അസെറ്റലിൻ  ബ്ലൂ വേണോ riparian-blue വേണോ !

“നീല  നിർബന്ധാണോ  ? “screenshot-2017-03-23-17-27-45.png

ഒരെണ്ണം  വേണോന്നെല്ലെ  പറഞ്ഞുള്ളു !
മ്മ് , പിന്നെ ഒരു  പൂൾസൈഡ്  ടെറസ് ..

“മ്മ് ? 

വേണോ ?വേണ്ട  ല്ലേ .. വേണ്ട.. 
എന്നാ പിന്നെ   നമ്മടെ  മുറിക്ക്  ഓഷ്യൻ  തീം ,
Screenshot 2017-03-23 17.25.28

“എന്നാ  വീടിനു  കടപ്പുറം  ന്ന്  പേരിട്ടാലോ ?樂

കൊള്ളാം , പഷേ  ഒരു  ഗുമ്മില്ല ! 

“എണീറ്റ്  പോടീ  

നിക്ക്  പറയെട്ടെ ,  മോൾക്ക്  നമ്മക്ക്  ‘തിര ‘ എന്നും  പേരു  വെക്കാം 

“അപ്പോ  മോനാണെലോ ?”

ക്ലിഫ് !
ഇതിനേലും  ഒരു  പച്ച കോടി  കാണിക്കുവോ ?

“മ്മ്  എന്താ  നീല  മാറി  പച്ചയിലേക്കു  ചാടിയോ “

പച്ചയും  എനിക്കിഷ്ടാ !!

“വേണ്ട !  നീല  ഫിക്സഡ് !!  
Screenshot 2017-03-23 17.27.10

ഹായ് ! ഉമ്മാ !!

“ആൻഡ് യു നൊ സംതിങ്ങ് ?
യൂ ആർ മൈ ഫെവ്‌റേററ്റ് ബ്ലൂ”

ഉവ്വോ !☺

“അല്ല  നൊണ !”

കുറച്ചധികം സ്നേഹത്തോടെ
നാരായണി 

2 thoughts on “Blue is the warmest color !! ”

Leave a comment